കറയറ്റ ഗാന്ധിയനും സംസ്ഥാന കോണ്‍ഗ്രസ്സിലെ ശക്തനായ നേതാവുമായ ശ്രീ. വി. എ. ഗോപാലന് നായര്‍ നിസ്വാര്‍ത്ഥ സേവനത്തിന്റെയും ലളിത ജീവിതത്തിന്റെയും ഉത്തമ മാതൃകയായിരുന്നു. വിദേശ വസ്ത്രബഹിഷ്ക്കരണം, മദ്യവര്‍ജ്ജനം, ഖാദി പ്രസ്ഥാനം, വൈക്കം സത്യാഗ്രഹം, വെളുത്തുള്ളി സമരം തുടങ്ങി ശ്രദ്ധേയമായ നിരവധി വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജ്ജസ്വലനായി പ്രവര്‍ത്തിച്ചു. പല സമരങ്ങളിലും നേതൃത്വം വഹിച്ച് അറസ്റ്റ് വരിച്ചിട്ടുണ്ട്. കെ. പി. സി. സി. നിര്‍വ്വാഹക സമിതി അംഗം , ഡി. സി. സി. മെമ്പര്‍, ചേര്‍ത്തല താലൂക്ക് ബാങ്ക് ചെയര്മാന്, ഖാദിബോര്‍ഡ് അംഗം, ഫ്രീഡം ഫൈറ്റേഴ്സിന് പെന്ഷന് അനുവദിക്കുന്ന കമ്മറ്റിയിലെ ജില്ലാ പ്രതിനിധി, പ്രമുഖ സഹകാരി, പട്ടണക്കാട് ബ്ലോക്ക് ഖാദിഗ്രാമവ്യവസായ സഹകരണസംഘം (തുറവൂര്‍ ) സ്ഥാപകന്‍, പത്രപ്രസിദ്ധീകരണ സമിതി അംഗം, സാഹിത്യകാരന് വാഗ്മി, പ്രബന്ധകാരന് എന്നീ നിലയിലൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്.
, This Article is available in the following Language(s):